സ്വപ്‌ന സുരേഷിന് ഒപ്പം പൊലീസുകാർ സെൽഫി എടുത്ത സംഭവം; അന്വേഷണത്തിന് ക്രൈംബ്രാഞ്ച്

സ്വപ്‌ന സുരേഷിനൊപ്പം പൊലീസുകാർ സെൽഫിയെടുത്ത സംഭവത്തിൽ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ച്. ഡ്യൂട്ടിയിലിരുന്ന വനിതാ പൊലീസുകാർക്ക് സ്വപ്‌നയുമായി സൗഹൃദം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കും. ആറ് വനിതാ പൊലീസുകാരുടെ ഫോൺ രേഖകളും പരിശോധിക്കുമെന്നും വിവരം. സെൽഫി വിവരം പുറത്തറിഞ്ഞത് സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ്.
Read Also : സ്വപ്‌ന സുരേഷ് നഴ്‌സുമാരുടെ ഫോണിലൂടെ ഉന്നതരെ ബന്ധപ്പെട്ടുവെന്ന് കെ സുരേന്ദ്രൻ
ഇവർക്ക് എതിരെയുള്ള വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായാണ് ക്രൈം ബ്രാഞ്ചും സംഭവത്തില്‍ ഇടപെടുന്നത്. ആറ് ദിവസം സ്വപ്‌ന സുരേഷ് ആശുപത്രിയിലുണ്ടായിരുന്നു. സെൽഫിയെടുത്തത് വിവാദമായതോടെ ആറ് വനിതാ പൊലീസുകാർക്കും ഉന്നത ഉദ്യോഗസ്ഥർ താക്കീത് നൽകിയിരുന്നു. അച്ചടക്ക നടപടി നടപടിയും എടുത്തിട്ടുണ്ടെന്നാണ് വിവരം.
സ്വപ്‌ന ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥർ സെൽഫി എടുത്തത്. ഒരു സമയം മൂന്ന് പേരാണ് സ്വപ്‌നയ്‌ക്കൊപ്പം ഉണ്ടാകുക. മൂന്ന് പേർ ഡ്യൂട്ടി കഴിഞ്ഞ് നിൽക്കുകയും മറ്റ് മൂന്ന് പേർ ഡ്യൂട്ടിക്ക് എത്തിയപ്പോഴുമാണ് സെൽഫിയെടുത്തത്. വിവാദ സെൽഫി രഹസ്യമായാണ് പൊലീസ് സൂക്ഷിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
Story Highlights – swapna suresh, gold smuggling, selfie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here