സ്വപ്‌ന സുരേഷ് നഴ്‌സുമാരുടെ ഫോണിലൂടെ ഉന്നതരെ ബന്ധപ്പെട്ടുവെന്ന് കെ സുരേന്ദ്രൻ

സ്വപ്‌ന സുരേഷ് നഴ്‌സുമാരുടെ ഫോണിലൂടെ ഉന്നതരെ ബന്ധപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിയ്യൂരിലെ സെൻട്രൽ ജയിലിലായിരുന്ന സ്വപ്‌ന സുരേഷിനെ നെഞ്ച് വേദനയെ തുടർന്നാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. പല ഉന്നതരുമായും ആ സമയത്ത് സ്വപ്ന ബന്ധപ്പെട്ടു. സർക്കാരിന്റെ സഹായത്തോടുകൂടിയാണ് ഇത്തരത്തിലൊരു സൗകര്യം ലഭിച്ചതെന്നും കെ സുരേന്ദ്രൻ.
Read Also : കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേട്: കെ സുരേന്ദ്രൻ
കൂടാതെ ഇ പി ജയരാജന്റെ മകന് ലൈഫ് മിഷൻ ഇടപാടിൽ ഒരു കോടിയിൽ അധികം കമ്മീഷൻ ലഭിച്ചെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. ‘ഒരു കോടി രൂപയാണ് വാങ്ങിയതെന്ന് സ്വപ്‌ന പറയുന്നു. നാലരക്കോടിയെന്ന് പ്രമുഖ മാധ്യമവും. എന്നാൽ അന്വേഷണ ഏജൻസികൾ പറയുന്നത് അതിലൊരു ഭാഗം ഇപി ജയരാജന്റെ മകന് പോയിട്ടുണ്ടെന്നാണ്’ എന്നും കെ സുരേന്ദ്രൻ.
Story Highlights – swapna suresh, k surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here