പ്രധാനമന്ത്രിയ്ക്ക് എഴുപതാം ജന്മദിനം; ആശംസകൾ നേർന്ന് ലോക നേതാക്കൾ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം ജന്മദിനത്തിൽ ആശംസകൾ അർപ്പിച്ച് ലോകനേതാക്കൾ. റഷ്യൻ പ്രസിഡന്റ് വഌദിമർ പുടിൻ, നേപ്പാൾ പ്രധാനമന്ത്രി കെ.പി. ഒലി എന്നിവർ ജന്മദിനാശംസകൾ നേർന്നു.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരാണ് ആശംസകൾ അർപ്പിച്ച മറ്റ് പ്രമുഖർ.

പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബിജെപി ഒരാഴ്ചത്തെ സേവനവാരത്തിന് തുടക്കമിട്ടു. ഗുജറാത്തിൽ 247 കുടിവെള്ള പദ്ധതികൾ അടക്കമുള്ളവയ്ക്ക് ഇന്ന് തുടക്കമിടും. പുലർച്ചെ മുതൽ തന്നെ ബിജെപി പ്രവർത്തകർ ആഘോഷ പരിപാടികൾ ആരംഭിച്ചിരുന്നു.

ഓരോ സംസ്ഥാനത്തെയും 70 താലൂക്കുകളിലെ ശാരീരികവെല്ലുവിളി നേരിടുന്ന 70 പേർക്ക് സഹായമെത്തിക്കുക, ഓരോ ബ്ലോക്കിലെയും 70 പേർക്ക് കണ്ണട നൽകുക, 70 സ്ഥാപനങ്ങൾ ശുചീകരിക്കുക, കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ മരുന്നുവിതരണം, രക്തദാനം തുടങ്ങിയ പരിപാടികളാണ് നടത്തുന്നത്. ഇതിനു പുറമേ, സൂറത്തിൽ 70,000 വൃക്ഷത്തൈകൾ നടുന്നുമുണ്ട്.

Story Highlights 70th Birthday of the Prime Minister; Greetings world leaders

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top