തിരുവനന്തപുരത്ത് 820 പേർക്ക് കൊവിഡ്; ഉറവിടം അറിയാത്ത രോഗ ബാധിതരുടെ എണ്ണത്തിൽ വർധന

തിരുവനന്തപുരത്ത് 820 പേർക്ക് കൊവിഡ് ബാധ. 721 സമ്പർക്കത്തിലൂടെയാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 83 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമെങ്കിലും വ്യാപന നിരക്ക് കൂടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉറവിടം വ്യക്തമാകാത്തവരുടെ എണ്ണം തിരുവനന്തപുരത്ത് വർധിക്കുകയാണ്.
Read Also : സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കണക്ക് 4000 കടന്നു; ഇന്ന് 4531 പേർക്ക് രോഗബാധ
30281 ടെസ്റ്റാണ് ജില്ലയിൽ നടത്തിയത്. അതിൽ 4184 എണ്ണം പോസിറ്റീവായി. സമ്പർക്ക വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ഗർഭിണികൾ റൂം ക്വാറന്റീൻ പാലിക്കണമെന്നും മുഖ്യമന്ത്രി. ആറ് ജില്ലകളിൽ 300 മുകളിലാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. കോഴിക്കോട്, എറണാകുളം, ആലപ്പുഴ, മലപ്പുറം, കാസർഗോഡ് എന്നീ ജില്ലകളിലാണ് കൊവിഡ് ബാധിച്ചവരുടെ എണ്ണം 300 കടന്നത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 4351 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 10 പേർ മരണപ്പെട്ടു. 34214 പേർ കൊവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നുണ്ട്. സമ്പർക്കം മൂലം 3730 പേർക്ക് രോഗബാധയുണ്ടായി. ഇതിൽ 351 കേസുകളുടെ ഉറവിടം വ്യക്തമല്ല. 71 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. 45730 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത്. രോഗമുക്തരായത് 2737 പേരാണ്.
Story Highlights – covid trivandrum today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here