തിരുപ്പതി ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ചത് 50 കോടിയിലേറെ മൂല്യമുണ്ടായിരുന്ന നിരോധിത നോട്ടുകൾ

50 കോടിയിലേറെ മൂല്യമുണ്ടായിരുന്ന നിരോധിത നോട്ടുകൾ ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ വരുമാനമായി ലഭിച്ചതായി റിപ്പോർട്ട്. 18 കോടി മ്യൂല്യമുണ്ടായിരുന്ന 1000 രൂപയുടെ 1.8 ലക്ഷം നോട്ടുകളും 31.7 കോടി രൂപയുടെ മൂല്യം വരുമായിരുന്ന 500 രൂപയുടെ 6.34 ലക്ഷം നോട്ടുകളുമാണ് കാണിക്കയായി ക്ഷേത്രത്തിൽ ലഭിച്ചത്.
നവംബർ എട്ടിന് കേന്ദ്ര സർക്കാർ നിർത്തലാക്കിയ 1000, 500 നോട്ടുകൾ നിരോധിച്ചെങ്കിലും ഭക്തർ ഇവ കാണിക്കയായി നൽകുന്നത് തുടരുകയായിരുന്നു. നിരോധിത നോട്ടുകൾ റിസർവ് ബാങ്കിലോ മറ്റേതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ നിക്ഷേപിക്കാൻ അനുവദിക്കണമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് അഭ്യർത്ഥ്യച്ചതായി തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി.) ചെയർമാൻ വൈ.വി സുബ്ബ അറിയിച്ചു.
Story Highlights – Prohibited notes worth over Rs 50 crore were found on display at the Tirupati temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here