പാലക്കാട്ടെ പൊലീസ് നടപടി പ്രാകൃതം; മറുപടി പറയേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല

വി ടി ബൽറാം എംഎൽഎയെയും യൂത്ത് കോൺഗ്രസ് പ്രവർത്തകരേയും മർദിച്ചതിന് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവർത്തകരെ അതിക്രൂരമായി മർദിച്ച സംഭവം പ്രാകൃതമാണ്. ഇതിന് പൊലീസ് മറുപടി പറയേണ്ടി വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read Also :തലയ്ക്ക് അടിയേറ്റു; വനിതാ പ്രവർത്തകയ്ക്ക് നാഭിക്ക് ചവിട്ടേറ്റു;നടന്നത് ക്രൂര മർദനമെന്ന് വി ടി ബൽറാം
സംഭവം അപലപനീയമാണ്. സംസ്ഥാന വ്യാപകമായി സമരം നടത്തുന്ന യൂത്ത് കോൺഗ്രസ്, കെഎസ്‌യു, യൂത്ത് ലീഗ്, മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ തലക്ക് ലാത്തി കൊണ്ട് അടിക്കുന്ന പ്രാകൃത നടപടിയാണ് പൊലീസ് നടത്തുന്നത്. ഇതുകൊണ്ടൊന്നും പ്രതിഷേധത്തെ അടിച്ചമർത്താമെന്ന വ്യാമോഹം പൊലീസിനെ നിയന്ത്രിക്കുന്ന പിണറായിക്ക് വേണ്ട. പ്രതിഷേധത്തെ ചോരയിൽ മുക്കാമെന്നു കരുതണ്ട. അതിക്രമം നടത്തുന്ന പൊലീസ് നാളെ ഇതിന് മറുപടി പറയേണ്ടി വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Story Highlights – Ramesh Chennithala, V T Balram, K T Jaleel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here