തലയ്ക്ക് അടിയേറ്റു; വനിതാ പ്രവർത്തകയ്ക്ക് നാഭിക്ക് ചവിട്ടേറ്റു;നടന്നത് ക്രൂര മർദനമെന്ന് വി ടി ബൽറാം

പാലക്കാട് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ക്രൂര മർദനമെന്ന് വി ടി ബൽറാം എംഎൽഎ. തന്റെ തലയ്ക്കാണ് പരുക്കേറ്റത്. നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു. വനിതാ പ്രവർത്തകയുടെ നാഭിക്ക് പുരുഷ പൊലീസ് ചവിട്ടി. പൊലീസ് സ്റ്റേഷനിൽ പ്രവർത്തകയെ വലിച്ചിഴച്ചെന്നും വി ടി ബൽറാം പറഞ്ഞു.
നീതികരിക്കാനാവാത്ത അതിക്രമമാണ് നടന്നത്. പ്രകോപനമില്ലാതെയാണ് പൊലീസ് ആക്രമിച്ചത്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടൻ തന്നെ പൊലീസ് ആക്രമിച്ചു. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജും ഗ്രനേഡും ജലപീരങ്കിയും പ്രടയയോഗിച്ചു. തന്റെ തലയ്ക്കാണ് അടിയേറ്റത്. തലപൊട്ടിയിട്ടുണ്ടോ എന്ന് അറിയില്ല. ആശുപത്രിയിൽ പോയി നോക്കണം. പ്രവർത്തകരിൽ പലരുടേയും കൈയിലെ എല്ലൊടിഞ്ഞു. അക്രമം സഹിക്കാനാകാതെ വന്നതോടെ പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. അവിടെവച്ചും പൊലീസ് അതിക്രമം നടന്നു. വനിതാ പ്രവർത്തകയെ പൊലീസ് ഉദ്യോഗസ്ഥർ വലിച്ചിഴച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറിഞ്ഞുകൊണ്ടുള്ള ആക്രമണമാണ് നടന്നതെന്നും വി ടി ബൽറാം കൂട്ടിച്ചേർത്തു.
Read Also :ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായി; പൊലീസ് ലാത്തിവീശി; എംഎൽഎയ്ക്ക് പരുക്ക്
Story Highlights – K T Jaleel, V T Balram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here