Advertisement

അതി സാഹസികമായ ആ വിവാഹ ചിത്രങ്ങൾ പകർത്തിയത് ഇവിടെയാണ്…

September 17, 2020
Google News 1 minute Read

സോഷ്യൽ മീഡിയയിൽ അടുത്തിടയ്ക്ക് ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിവാഹചിത്രമാണ് അമേരിക്കാരായ റയാൻ മേയേഴ്‌സിന്റെയും സ്‌കൈയുടെയും വിവാഹ ചിത്രം. അതി സാഹസികമായി കൂറ്റൻ പാറയുടെ മുകളിൽ നിന്നുകൊണ്ട് നവ ദമ്പതികൾ നടത്തിയ ഫോട്ടോ ഷൂട്ട് ശ്വാസം അടക്കിയാണ് പലരും കണ്ടിരുന്നത്.

1900 അടി ഉയരത്തിലുള്ള മലമുകളിൽ വരന്റെ കൈ വിട്ട് പിന്നോട്ട് വീഴാൻ പോകുന്ന രീതിയിൽ നിൽക്കുന്ന വധുവിന്റെ ചിത്രം കണ്ട് പലരും രോക്ഷാകുലരായി. എന്നാൽ, സഞ്ചാരികളായ ചിലർ അന്വേഷിച്ചത്. ഈ കൂറ്റൻ പാറ നിൽക്കുന്ന സ്ഥലം എവിടെയെന്നാണ്.

യുഎസ്എയിലെ അർക്കൻസാസിലുള്ള ഓസാർക്ക് നാഷണൽ ഫോറസ്റ്റിന്റെ ഭാഗമായ അപ്പർ ബഫല്ലോ ഘോരവനത്തിനുള്ളിലാണ് വിറ്റേക്കർ പോയിന്റ് എന്നറിയപ്പെടുന്ന, ഈ പാറയുള്ളത്.
സമുദ്രനിരപ്പിൽ നിന്നും 1900 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പാറ ഏറെക്കാലമായി വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. ഏറ്റവും കൂടുതൽ ഫോട്ടോഷൂട്ട് നടക്കുന്ന പ്രദേശങ്ങളിലൊന്നായ ഇവിടുത്തെ പ്രധാന ആകർഷണം വസന്തകാലത്തും വേനൽക്കാലത്തുമുള്ള ഇവിടുത്തെ പച്ചപ്പാണ്. ശിശിരമാകുമ്പോഴേക്കും ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലേക്ക് മാറുന്ന കാഴ്ചയും കണ്ണിന് കുളിർമ നൽകുന്നതാണ്.

സ്ഥലം ആകർഷണീയമാണെങ്കിലും താഴേക്ക് തള്ളി നിൽക്കുന്ന പാറഭാഗം പൊട്ടലുള്ളതും ശക്തിയില്ലാത്തതുമാണ്. അതുകൊണ്ട് തന്നെ ഇവിടെ നിൽക്കുമ്പോൾ അമിത ശ്രദ്ധ നൽകേണ്ടതായിട്ടുണ്ട്.

Story Highlights whitaker point, photoshoot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here