102 ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധ

covid death

102 ആരോഗ്യ പ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് രോഗ ബാധ. തിരുവനന്തപുരം- 27, കണ്ണൂർ- 22, മലപ്പുറം- 9, കൊല്ലം-8, തൃശൂർ-8, കാസർഗോഡ്-8, പത്തനംതിട്ട- 7, കോഴിക്കോട്- 6, എറണാകുളം- 5, ആലപ്പുഴ- 1, പാലക്കാട്- 1 എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 3 ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് 4167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ വാർത്താകുറിപ്പിൽ അറിയിച്ചു. തിരുവനന്തപുരം- 926, കോഴിക്കോട്- 404, കൊല്ലം- 355, എറണാകുളം- 348, കണ്ണൂർ- 330, തൃശൂർ- 326, മലപ്പുറം- 297, ആലപ്പുഴ- 274, പാലക്കാട്- 268, കോട്ടയം- 225, കാസർഗോഡ്- 145, പത്തനംതിട്ട- 101, ഇടുക്കി- 100, വയനാട്- 68 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

Read Also : സംസ്ഥാനത്ത് ഇന്ന് 12 കൊവിഡ് മരണം

കൊവിഡ് മൂലം ഇന്ന് സ്ഥിരീകരിച്ചത് 12 മരണമാണ്. സെപ്തംബർ 9ന് മരണമടഞ്ഞ എറണാകുളം തോപ്പിൽക്കാട് സ്വദേശിനി പാർവതി (75), സെപ്റ്റംബർ 11ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി പ്രതാപചന്ദ്രൻ (75), കൊല്ലം തങ്കശേരി സ്വദേശിനി മാർഗറ്റ് (68), തൃശൂർ മുണ്ടൂർ സ്വദേശി ഔസേപ്പ് (87), തൂത്തുക്കുടി സ്വദേശിനി അഞ്ജല (55), തിരുവനന്തപുരം ബാലരാമപുരം സ്വദേശി രാജൻ (53), തിരുവനന്തപുരം പൂന്തുറ സ്വദേശിനി മേഴ്സ്ലി (72), പാലക്കാട് ചേമ്പ്ര സ്വദേശി സൈദാലി (58), സെപ്റ്റംബർ 13ന് മരണമടഞ്ഞ കാസർഗോഡ് പടന്ന സ്വദേശിനി സഫിയ (79), സെപ്റ്റംബർ 14ന് മരണമടഞ്ഞ മലപ്പുറം പൂക്കയിൽ സ്വദേശിനി സുഹറ (58) മലപ്പുറം കോക്കൂർ സ്വദേശി കുഞ്ഞിമുഹമ്മദ് (85), സെപ്റ്റംബർ 15ന് മരണമടഞ്ഞ മലപ്പുറം എടക്കര സ്വദേശി അബ്ദുറഹ്മാൻ (68) എന്നിവർക്കാണ് രോഗമുണ്ടായിരുന്നത്.\

Story Highlights 102 health workers affected with covid. coronanvirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top