മാധ്യമപ്രവർത്തകയെ പൊതുവഴിയിൽ വെച്ച് അപമാനിക്കാൻ ശ്രമം; യുവാവിനെതിരെ കേസ്

Attempt insult journalist public

മാധ്യമപ്രവർത്തകയെ പൊതുവഴിയിൽ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തൃപ്പൂണിത്തുറ സ്വദേശി ടോണി വർഗീസിനെതിരെയാണ് കേസെടുത്തത്. മാധ്യമപ്രവർത്തകയെ ഇടിപ്പിക്കാൻ ശ്രമിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

Read Also : തൃശൂരിൽ 326 പേർക്ക് കൊവിഡ്; ഇടുക്കിയിൽ 100 പേർക്ക് കൊവിഡ്

കഴിഞ്ഞ ചൊവ്വാഴ്ച കടവന്തറയിൽ വച്ചാണ് സംഭവം. ഇളങ്കുളത്ത് നിന്ന് ജോലി സ്ഥലത്തേയ്ക്ക് പോകുന്ന വഴി പൊതുവഴിയിൽ വച്ചാണ് മാധ്യമപ്രവർത്തകയെ തൃപ്പൂണിത്തുറ സ്വദേശി ടോണി വർഗീസ് അപമാനിക്കാൻ ശ്രമിച്ചത്. ആദ്യം വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടു. മറ്റ് വഴിയാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ കടന്നുകളഞ്ഞു. പിന്നീട് പിൻതുടർന്ന് വാഹനം ഇടിപ്പിക്കാൻ ശ്രമിച്ചു. സിസിടിവിയിൽ ഇക്കാര്യം വ്യക്തമാണ്.

മാധ്യമപ്രവർത്തകയുടെ പരാതിയിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരം ടോണിക്കെതിരെ കടവന്ത്ര പൊലീസ് കേസെടുത്തു. ഇയാളുടെ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചിൻ ഷിപ്യാർഡിലെ ജീവനക്കാരനാണ് ഇയാൾ.

Story Highlights Attempt to insult a journalist in public

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top