Advertisement

തൃശൂരിൽ 326 പേർക്ക് കൊവിഡ്; ഇടുക്കിയിൽ 100 പേർക്ക് കൊവിഡ്

September 18, 2020
Google News 1 minute Read
Thrissur Idukki Covid update

തൃശൂർ ജില്ലയിൽ ഇന്ന് 326 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. സമ്പർക്കം വഴി 319 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 5 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 142 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2553 ആണ്. തൃശൂർ സ്വദേശികളായ 45 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 8009 ആണ്. 5376 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.

Read Also : തിരുവനന്തപുരത്ത് 926 പേർക്ക് കൊവിഡ്; 893 പേരും സമ്പർക്ക രോഗികൾ

ഇടുക്കിയിൽ 100 പേർക്ക് കൊവിഡ് സ്ഥിരികരിച്ചു 70 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 15 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ 28 പേർക്കും വിദേശത്തു നിന്നെത്തിയ രണ്ടു പേർക്കും രോഗബാധയുണ്ടായി. ജില്ലയിൽ 73 പേർ ഇന്ന് രോഗമുക്തി നേടി.

Story Highlights Thrissur Idukki Covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here