തിരുവനന്തപുരത്ത് 926 പേർക്ക് കൊവിഡ്; 893 പേരും സമ്പർക്ക രോഗികൾ

Thiruvananthapuram covid update

തിരുവനന്തപുരം ജില്ലയിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധന. ജില്ലയിൽ 926 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 893 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 27 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 488 പേരാണ് ജില്ലയിൽ ഇന്ന് രോഗമുക്തി നേടിയത്. മൂന്ന് മരണവും ജില്ലയിൽ ഇന്ന് റിപ്പോർട്ട് ചെയ്തു. നിലവിൽ 6464 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

Read Also : കോഴിക്കോട് 404 പേർക്ക് കൊവിഡ്; കൊല്ലത്ത് 355 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 410 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2744 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Story Highlights Thiruvananthapuram covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top