സൈബര്‍ സുരക്ഷ കോണ്‍ഫറന്‍സ് ‘കൊക്കൂണ്‍’ 13 ാം എഡിഷന് തുടക്കമായി

കേരള പൊലീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കൊക്കൂണ്‍ സൈബര്‍ സുരക്ഷ കോണ്‍ഫറന്‍സിന് തുടക്കമായി. വെര്‍ച്വല്‍ സൈബര്‍ കോണ്‍ഫറന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 12 എഡിഷനുകളില്‍ നിന്നും വ്യത്യസ്തമായി കൊവിഡിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ കോണ്‍ഫറന്‍സ്. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ 6000 ത്തിലധികം ഡെലിഗേറ്റുകള്‍ ഓണ്‍ലൈനിലൂടെ പങ്കെടുക്കുന്നുണ്ട്.

രാജ്യത്ത് തന്നെ പല തരം സൈബര്‍ ക്രൈമുകള്‍ നടക്കുന്നുണ്ടെന്നും അതിന് എതിരെ ജാഗ്രത പുലര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നതായും ഗവര്‍ണര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിന് വേണ്ടി കൊക്കൂണ്‍ പോലെയുള്ള സൈബര്‍ സുരക്ഷ കോണ്‍ഫറന്‍സിന്റെ പ്രാധാന്യം വലുതാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

Story Highlights Cyber ​​Security Conference Cocon started

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top