മാധ്യമപ്രവർത്തകരെ സമൂഹ മാധ്യമത്തിൽ അപകീർത്തിപ്പെടുത്തിയ കേസ്; രണ്ട് പേരെ അറസ്റ്റ് ചെയ്തു

cyber bullying media persons

മാധ്യമപ്രവർത്തകരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്.

ദേശാഭിമാനി കരാർ ജീവനക്കാരനായ വിനീത്, കൊല്ലം സ്വദേശി ജയ ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഫോണുകൾ പിടിച്ചെടുത്ത ശേഷം പൊലീസ് കോടതിയിൽ ഹാജരാക്കി ഉടൻ ജാമ്യം നൽകി.

Read Also : മാധ്യമപ്രവർത്തകനെ വാഹനമിടച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം

മനോരമ ന്യൂസിലെ മാധ്യമ പ്രവർത്തക നിഷ പുരുഷോത്തമൻ നൽകിയ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകൻ കെ ജി കമലേഷിന്റെ പരാതി സൈബർ സെൽ വട്ടിയൂർക്കാവ് പൊലീസിന് കൈമാറി.

പരാതി നൽകി ഒന്നര മാസത്തിന് ശേഷമാണ് പൊലീസ് നടപടിയെടുത്തത്. മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു.

Story Highlights cyber bullying media persons, 2 arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top