Advertisement

കണ്ണൂരിൽ ആനക്കൊമ്പുമായി രണ്ട് പേർ പിടിയിൽ

September 19, 2020
Google News 1 minute Read
2 held elephant tusk

കണ്ണൂർ പയ്യാമ്പലത്ത് ആനക്കൊമ്പുമായി രണ്ടു പേർ പിടിയിൽ. വാരം സ്വദേശി മഹറൂഫ്, മുണ്ടേരി സ്വദേശി റിയാസ് എന്നിവരാണ് പിടിയിലായത്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറിൽ കടത്തകുകയായിരുന്ന ആനക്കൊമ്പ് പിടികൂടിയത്. പിടിച്ചെടുത്ത ആനക്കൊമ്പിന് വിദേശ വിപണിയിൽ ലക്ഷക്കണക്കിന് രൂപ വില വരുമെന്ന് അധികൃതർ പറഞ്ഞു. മൂന്ന് ദിവസമായി ഇവർ വനം വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. വിൽപ്പനയിലെ മറ്റ് ഇടപാടുകാർക്ക് വേണ്ടിയുള്ള അന്വേഷണം തുടങ്ങിയതായും അധികൃതർ അറിയിച്ചു.

Read Also : വയനാട്ടില്‍ വില്‍പനക്കായി സൂക്ഷിച്ച ആനക്കൊമ്പുകളുമായി നാല് പേര്‍ അറസ്റ്റില്‍

സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ ചന്ദ്രൻ, സുനിൽകുമാർ, ഷൈജു തുടങ്ങിയവരും സ്‌ക്വാഡിലുണ്ടായിരുന്നു. കണ്ണൂർ ഭാഗത്ത് ആനക്കൊമ്പ് വില്പന നടത്താൻ ശ്രമം നടക്കുന്നതായി തിരുവനന്തപുരം വിജിലൻസ് ചീഫ് കൺസർവേറ്റർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ വനം വകുപ്പ് അധികൃതർ പരിശോധന ശക്തമാക്കിയത്. വിൽപയ്ക്കായി ആനക്കൊമ്പ് ഇവരെ മറ്റൊരു സംഘം ഏൽപ്പിച്ചതായാണ് വനവകുപ്പ് സംശയിക്കുന്നത്. അന്വേഷണം ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.

Story Highlights 2 held with elephant tusk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here