എൻഐഎ പിടിയിലായ അൽഖ്വയ്ദ പ്രവർത്തകൻ താമസിച്ചിരുന്നത് കുടുംബസമേതം

പെരുമ്പാവൂരിൽ നിന്ന് എൻഐഎ സംഘം പിടികൂടിയ അൽഖ്വയ്ദ പ്രവർത്തകൻ മുസറഫ് ഹുസൈൻ താമസിച്ചിരുന്നത് കുടുംബസമേതം. കഴിഞ്ഞ മൂന്ന് മാസമായി മുസറഫ് ഇവിടെയാണ് താമസിക്കുന്നത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് എൻഐഎ സംഘം ഇയാളെ അറസ്റ്റു ചെയ്തത്.
മുർഷിദ ബാദ് സ്വദേശിയാണ് മുസറഫ് ഹുസൈൻ. പത്തു വർഷമായി ഇയാൾ കേരളത്തിലെത്തിയിട്ട്. പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലുമായാണ് ജോലി ചെയ്തിരുന്നത്. നിലവിൽ തുണിക്കടയിൽ സെയ്ൽസ്മാനായി ജോലി ചെയ്തു വരുകയായിരുന്നു. ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയിൽ രേഖകൾ നൽകിയാണ് ഇയാൾ വീട് വാടകയ്‌ക്കെടുത്തതെന്ന് കെട്ടിട ഉടമ പറഞ്ഞു.
Read Also :കൊച്ചിയിൽ മൂന്ന് അൽഖ്വയ്ദ ഭീകരർ പിടിയിൽ
കൊച്ചിയിൽ മൂന്ന് അൽഖ്വയ്ദ പ്രവർത്തകരാണ് പിടിയിലായത്. മുസറഫ് ഹുസൈനെ കൂടാതെ മർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ് എന്നിവരാണ് എൻഐഎയുടെ പിടിയിലായത്. രാജ്യത്ത് 11 ഇടങ്ങളിലായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് പെരുമ്പാവൂരിലും റെയ്ഡ് നടത്തിയത്. രാജ്യത്താകെ ഒമ്പത് പേർ പിടിയിലായി. സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെ കൂടി സഹായത്തോടെയായിരുന്നു എൻഐഎ എറണാകുളത്ത് റെയ്ഡ് നടത്തിയത്.
Story Highlights – Al Qaeda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here