കൊച്ചിയിൽ പിടിയിലായ യാക്കൂബ് അടിമാലിയിലും ജോലി ചെയ്തിരുന്നുവെന്ന് പൊലീസ്

കൊച്ചിയിൽ എൻഐഎ പിടികൂടിയ യാക്കൂബ് ബിശ്വാസ് അടിമാലിയിലും ജോലി ചെയ്തിരുന്നുവെന്ന് പൊലീസ്. പെരുമ്പാവൂർ സ്വദേശിയുടെ ചപ്പാത്തിക്കടയിലെ തൊഴിലാളിയായിരുന്നു ഇയാൾ. ഏഴു മാസം പ്രവർത്തിച്ച കട ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
കൊച്ചിയിൽ മൂന്ന് അൽഖ്വയ്ദ പ്രവർത്തകരാണ് പിടിയിലായത്. ബംഗാൾ സ്വദേശികളായ മർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈൻ എന്നിവരാണ് എൻഐഎയുടെ പിടിയിലായത്. പെരുമ്പാവൂരിലും പാതാളത്തും ഇവർ താമസിച്ചിരുന്ന വീട് വളഞ്ഞ് എൻഐഎ റെയ്ഡ് നടത്തിയിരുന്നു. രാജ്യത്ത് 11 ഇടങ്ങളിലായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് പെരുമ്പാവൂരിലും റെയ്ഡ് നടത്തിയത്. രാജ്യത്താകെ ഒമ്പത് പേർ പിടിയിലായി. സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെ കൂടി സഹായത്തോടെയായിരുന്നു എൻഐഎ എറണാകുളത്ത് റെയ്ഡ് നടത്തിയത്.
Read Also :എറണാകുളത്ത് ഭീകരർ കഴിഞ്ഞിരുന്നത് ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന
പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നടത്തിയ റെയ്ഡിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എറണാകുളത്ത് രണ്ടിടത്ത് റെയ്ഡ്. പിടിയിലായവരെ എൻഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്തുവരികയാണ്.
Story Highlights – AL Qaeda, Idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here