അൽ-ഖ്വയ്ദ ഭീകരരുടെ അറസ്റ്റ്; പൊലീസ് വിവരം അറിഞ്ഞത് ഇന്നലെ

കൊച്ചിയിൽ മൂന്ന് അൽഖ്വയ്ദ ഭീകരരുടെ അറസ്റ്റിനെപ്പറ്റി സംസ്ഥാന പൊലീസിന് വിവരം ലഭിച്ചത് ഇന്നലെ രാത്രി. സംസ്ഥാന പൊലീസിന് ഇന്നലെ രാത്രി എൻഐഎ വിവരം കൈമാറി. ഭീകരവിരുദ്ധ സേന ഇവരെ നിരീക്ഷിച്ചിരുന്നു എന്നും അറസ്റ്റ് ചെയ്ത സംഘത്തിൽ ഭീകരവിരുദ്ധ സ്ക്വാഡ് ഉണ്ടായിരുന്നു എന്നും പൊലീസ് അറിയിക്കുന്നു. എടിഎസ് മേധാവി ഡിഐജി അനൂപ് ജോണിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉണ്ടായിരുന്നത്.
Read Also : എൻഐഎ പിടിയിലായ അൽഖ്വയ്ദ പ്രവർത്തകൻ താമസിച്ചിരുന്നത് കുടുംബസമേതം
പെരുമ്പാവൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇന്ന് പുലർച്ചെ നടന്ന റെയ്ഡിലാണ് മൂന്നംഗ സംഘം പിടിയിലായത്. മൂന്ന് പേരും ബംഗാൾ സ്വദേശികളാണെന്നാണ് സൂചന. നിർമാണ തൊഴിലാളികളെന്ന പേരിലാണ് സംഘം എത്തിയത്. ഇവരിൽ നിന്ന് ആയുധങ്ങളും മറ്റും പിടിച്ചെടുത്തതായി സംശയമുണ്ട്.
അൽഖ്വയ്ദ മോഡൽ ആക്രമണത്തിന് ഇവർ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുണ്ട്. ഡൽഹി അടക്കം പ്രധാന നഗരങ്ങൾ സംഘം ലക്ഷ്യംവച്ചിരുന്നു. കേരളത്തിന് പുറമേ ബംഗാളിലും നടന്ന റെയ്ഡിൽ ഒൻപത് ഭീകരരാണ് പിടിയിലായിരിക്കുന്നത്.
Story Highlights – al qaeda terrorist arrest kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here