Advertisement

കോഴിക്കോട് 412 പേർക്ക് കൊവിഡ്; ഇടുക്കിയിൽ 47 പേർക്ക് കൊവിഡ്

September 19, 2020
Google News 1 minute Read
kozhikode idukki covid update

കോഴിക്കോട് ജില്ലയിൽ ഇന്ന് 412 പേർക്ക് കൂടി കൊവിഡ്. സമ്പർക്കം വഴി 346 പേർക്കാണ് ഇന്ന് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 44 കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 151 സമ്പർക്ക കൊവിഡ് കേസുകളും 12 ഉറവിടം അറിയാത്ത കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു. 344 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 3573 ആയി.

Read Also : തിരുവനന്തപുരത്ത് 824 പേർക്ക് കൊവിഡ്; ആലപ്പുഴയിൽ 348 പേർക്ക് കൊവിഡ്

ഇടുക്കിയിൽ ഇന്ന് 47 പേർക്ക് കൊവിഡ് സ്ഥിരികരിച്ചു. 31 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. ഇതിൽ 8 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളിൽ 15 പേർക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും രോഗബാധയുണ്ടായി. 54 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി.

Story Highlights kozhikode and idukki covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here