കേരളത്തിലെ മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്; എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

red alert in three districts kerala

സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മൂന്ന് ജില്ലകളിൽ യല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ 6 ജില്ലകളിൽ ഓറഞ്ച് അലേർട്ടും, 4 ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച 10 ജില്ലകളിൽ ഓറഞ്ചും മൂന്ന് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ മഴ കനത്തേക്കും, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര പൂർണമായി ഒഴിവാക്കണമെന്നും സർക്കാർ സംവിധാനങ്ങളോട് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനും നിർദ്ദേശം നൽകി.

കേരള തീരത്ത് ശക്തമായ കാറ്റിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ദ്ധമായേക്കുമെന്ന് മുന്നറിയിപ്പുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി. കടലേറ്റ ഭീഷണിയുള്ളതിനാൽ തീരമേഖലയിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്നും നിർദേശം നൽകി.

Story Highlights red alert in three districts kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top