Advertisement

കേരളത്തിൽ ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട്

September 20, 2020
1 minute Read
red alert in four districts

കിഴക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ
മലയോര മേഖലകളിലും തീരപ്രദേശത്തും ജാഗ്രത നിർദേശം നൽകി.ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യല്ലോ അലർട്ടും പ്രഖ്യാപിച്ചു.

നാളെ പതിമൂന്ന് ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്.പൊതുജനങ്ങളോട് അതീവ ജാഗ്രത പാലിക്കാനുംസർക്കാർ സംവിധാനങ്ങളോട് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താനുംസംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകി. ദുരന്ത സാധ്യതാ മേഖലകളിൽ താമസിക്കുന്നവർ
അധികൃതരുടെ നിർദേശങ്ങൾ ലഭിക്കുന്ന മുറയ്ക്ക് കൊവിഡ് പ്രൊട്ടോകോൾ പാലിച്ച് മാറി താമസിക്കാൻ തയ്യാറാകണം. അതിതീവ്രമഴയ്ക്കുള്ള പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ്, ഫയർ ഫോഴ്‌സ്, സിവിൽ ഡിഫൻസ് സന്നദ്ധ പ്രവർത്തകരും, കരസേന, ഡിഫൻസ് സർവീസ് കോർപ്‌സ്, നേവി, ഐ.ടി.ബി.പി തുടങ്ങിയ കേന്ദ്രസേനകളും സജ്ജമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

രക്ഷാപ്രവർത്തനത്തിനായി വായൂസേനയുടെ വിമാനങ്ങളും തയ്യാറാണ്. ബി.എസ്.എഫ്, സി.ആർ.പി.എഫ് എന്നിവർ അവശ്യാനുസരണം വിന്യസിക്കപ്പെടും.മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുവാൻ ചീഫ് സെക്രെട്ടറി പ്രത്യേക നിർദേശം നൽകി. കേരള തീരത്ത് ശക്തമായ കാറ്റിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.കടൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതിനാൽമത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന മുന്നറിയിപ്പ്. കടലേറ്റ ഭീഷണിയുള്ളതിനാൽ തീരമേഖലയിൽ താമസിക്കുന്നവരും ജാഗ്രത പുലർത്തണമെന്നും നിർദേശം.

Story Highlights red alert in four districts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top