സൈബർ കുറ്റകൃത്യങ്ങൾ; പരാതി നൽകാൻ എന്ന പേരില്‍ പ്രചരിക്കുന്നത് തെറ്റായ നമ്പറുകൾ [ 24 fact check]

-/ മീനു മഞ്ചേഷ്
നിങ്ങളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ? മോശമായ ചിത്രങ്ങൾക്ക് നിങ്ങൾ ടാഗ് ചെയ്യപ്പെട്ടിട്ടുണ്ടോ? ഓൺലൈൻ വഴി ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിടേണ്ടി വരുന്നുണ്ടോ? ഇത്തരം നിരവധി ചോദ്യങ്ങളിലാരംഭിക്കുന്ന പോസ്റ്റ് ഏറെക്കാലമായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നു. പരാതിപ്പെടാനുള്ള ഫോൺ നമ്പറും ഇമെയിൽ ഐഡിയും ഉൾപ്പെടെയാണ് ഈ വ്യജ പ്രചാരണം.
Read Also : ‘കൊവിഡ് ബാധിച്ച് മരിച്ച യുവഡോക്ടർ ‘ എന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രം നടി സംസ്‌കൃതിയുടേത് [24 fact check]
‘കേരള പൊലീസിന്റെ സൈബർ വിഭാഗത്തിൽ പരാതി രജിസ്റ്റർ ചെയ്യാനുള്ള ഈ വിവരങ്ങൾ അറിയാതെ പോകരുത്’ എന്ന തലക്കെട്ടോടെയാണ് പലരും സ്വന്തം വാളുകളിൽ ഇവ പങ്കുവെക്കുന്നത്. വാസ്തവം അറിയാൻ ഈ രണ്ട് ഫോൺ നമ്പറുകളിലും ബന്ധപ്പെട്ടപ്പോൾ നിങ്ങൾ വിളിക്കുന്ന നമ്പർ നിലവിലില്ല എന്നതാണ് ലഭിച്ച മറുപടി. അഞ്ച് വർഷത്തിലേറെയായി ഉപയോഗത്തിലില്ലാത്ത ഇ-മെയിൽ ഐഡിയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
സൈബർ വിഭാഗത്തിൽ ബന്ധപ്പെട്ടപ്പോൾ ലഭിച്ച ഔദ്യോഗിക വിവരവും ഇത് തന്നെയാണ്. കേരള പൊലീസിന്റെയും സൈബർ വകുപ്പിന്റെയും പേരിൽ പ്രചരിപ്പിക്കപ്പെടുന്നത് തെറ്റായ വിവരങ്ങളാണ്. ഉപയോഗപ്രദമായേക്കാവുന്ന ഇത്തരം വിവരങ്ങളുടെ തെറ്റായ പ്രചാരണം പലർക്കും ആവശ്യസമയത്ത് സഹായം ലഭിക്കപ്പെടാതെ പോകാൻ ഇടയാക്കിയേക്കാം. സൈബർ കുറ്റകൃത്യങ്ങൾ അറിയിക്കാനുള്ള നിലവിലെ ഫോൺ നമ്പറും ഇമെയിൽ ഐഡിയും താഴെ,
ഫോൺ നമ്പർ- 0471- 2322090
ഇമെയിൽ- cyberps.pol@kerala.gov.in
Story Highlights – fact check, 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here