കാർഷിക ബില്ലിന് എതിരെ ഹരിയാനയിലെ കർഷകർ പ്രതിഷേധിക്കുന്നു; പ്രചരിക്കുന്നത് മൂന്ന് വർഷം പഴക്കമുള്ള ചിത്രം [24 fact check]

fact check

-/ മോനിഷ ഭാരതി

വിവാദമായ കാർഷിക ബില്ലിന് എതിരെ ഹരിയാനയിലെ കർഷക പ്രതിഷേധം എന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ ചിത്രം. കൈയിൽ കൊടികളേന്തി റോഡിൽ പ്രതിഷേധിക്കുന്ന ഒരു കൂട്ടം ആളുകൾ ചിത്രത്തിലുണ്ട്. കേന്ദ്രത്തിന്റെ കാർഷിക ഓർഡിനൻസിനെതിരെ കർഷക പ്രതിഷേധമെന്ന പേരിലാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

Read Also : നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ കോപ്പിയടിക്കാൻ ബന്ധുക്കൾ സഹായിക്കുന്നുവെന്ന് വ്യാജപ്രചാരണം [ 24 fact check]

‘അവകാശങ്ങൾക്കും നിലനിൽപ്പിനുമായി പൊരുതുന്ന ഹരിയാനയിലെ കർഷകരാണിത്. മാധ്യമങ്ങൾ ഈ വാർത്തയ്ക്ക് വേണ്ടത്ര പ്രാധന്യം നൽകുന്നില്ല. കങ്കണയ്ക്കും മറ്റ് ചൂടൻ വാർത്തകൾക്കും പിന്നാലെയാണ് മാധ്യമങ്ങൾ’ എന്നാണ് ചിത്രത്തിനോടൊപ്പമുള്ള കുറിപ്പ്.

എന്നാൽ യഥാർത്ഥ ചിത്രത്തിന് മൂന്ന് വർഷം പഴക്കമുണ്ട്. 2017 ൽ രാജസ്ഥാനിലെ കർഷകർ നടത്തിയ പ്രതിഷേധ റാലിയിലെ ചിത്രങ്ങളാണിവ. രാജസ്ഥാനിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് വ്യാജ വാർത്ത സൃഷ്ടിച്ചിരിക്കുകയാണ്. വാർത്തയുടെ വാസ്തവം മനസിലാക്കാതെ കോൺഗ്രസ് നേതാവ് കീർത്തി ആസാദും ഹരിയാന ഭാരതീയ കിസാൻ യൂണിയൻ മേധാവി ഗുർനം സിംഗ് ചാരുണിയും ഈ വാർത്ത പങ്കുവച്ചു.

Story Highlights 24 fact check, fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top