Advertisement

ലോകത്ത് ഏത് കോണിൽ നിന്നും എപ്പോൾ വേണമെങ്കിലും ഇംഗ്ലിഷ് പഠിക്കാം വാട്‌സ് ആപ്പിലൂടെ !

September 21, 2020
Google News 2 minutes Read
learn english through whatsapp

ലോകത്ത് ഏത് കോണിൽ നിന്നും എപ്പോൾ വേണമെങ്കിലും ഇംഗ്ലിഷ് പഠിക്കാം വാട്‌സ് ആപ്പിലൂടെ. ഇംഗ്ലിഷ് കഫെ എന്ന സംരംഭത്തിലൂടെയാണ് പലർക്കും കീറാമുട്ടിയായ ഇംഗ്ലീഷ് ഭാഷയെ മെരുക്കാൻ പ്രഗത്ഭരായ ഭാഷാവിദഗ്ധർ നിങ്ങൾക്ക് മുന്നിലേക്ക് എത്തുന്നത്.

ഇംഗ്ലീഷ് എന്നത് ആഗോളഭാഷയായിരിക്കെ ജോലിക്കും, വ്യവസായങ്ങൾക്കുമെല്ലാം ഈ ഭാഷയിൽ പ്രാവീണ്യം നേടുകയെന്നത് അനിവാര്യമാണ്. പലപ്പോഴും ജീവിതത്തിരക്കുകൾ കാരണം പഠനകാലത്തിനപ്പുറം ഇംഗ്ലീഷ് ഭാഷാ പഠനത്തിനായി സമയം മാറ്റിവയ്ക്കാൻ പലർക്കും സാധിക്കാറില്ല. എന്നാൽ വാട്‌സ് ആപ്പിലൂടെ ഇംഗ്ലീഷ് ക്ലാസുകൾ ലഭിക്കുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാവുകയാണ്.

ഇംഗ്ലിഷ് കഫെയിൽ പ്രവേശനം നേടുന്നത് എങ്ങനെ ?

സ്ഥാപനത്തിന്റെ മൊബൈൽ നമ്പറിലോ വെബ്‌സൈറ്റ് അഡ്രസിലോ പോയി പഠനത്തിന് ചേരാൻ താത്പര്യം അറിയിക്കാം. തുടർന്ന് അവർ നിങ്ങൾക്ക് ചില മലയാളം വാചകങ്ങൾ നൽകും. ഇത് നിങ്ങൾ ഇംഗ്ലിഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്ത് അവർക്ക് തിരിച്ചയക്കണം. ഇംഗ്ലിഷ് ഭാഷയിൽ നിങ്ങൾക്ക് എത്രമാത്രം വൈദഗ്ധ്യമുണ്ടെന്ന് മനസിലാക്കുന്നതിനാണ് ഇത്.

learn english through whatsapp

ഈ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിങ്ങൾക്ക് ഏത് ലെവൽ പരിശീലനം നൽകണമെന്നത് അധ്യാപകർ തീരുമാനിക്കുന്നത്.

കോഴ്‌സും കാലാവധിയും

രണ്ട് മാസമാണ് കോഴ്‌സിന്റെ കാലാവധി. ഓരോ വിദ്യാർത്ഥിക്കും ഓരോ ട്യൂട്ടറെയും നൽകിയിരിക്കും. രാവിലെ ഒൻപത് മണി മുതൽ രാത്രി പതിനൊന്ന് മണി വരെ ഈ ട്യൂട്ടർ ഓൺലൈനുണ്ടാകും. ഈ സമയത്ത് വാട്‌സ് ആപ്പിലൂടെ നിങ്ങൾക്ക് ടെക്സ്റ്റ് മെസേജായും, ചിത്രം, വിഡിയോ, ഓഡിയോ എന്നീ ഫോർമാറ്റുകളിലും ക്ലാസുകൾ നൽകും. നിങ്ങൾക്ക് സൗകര്യമുള്ള സമയത്ത് ഈ ക്ലാസുകൾ കണ്ട് പഠിച്ചാൽ മതി. സംശയങ്ങൾ അപ്പോൾ തന്നെ വാട്‌സ് ആപ്പിലൂടെ ദുരീകരിക്കാം.

കോഴ്‌സ് തുടങ്ങി കുറച്ച് കഴിഞ്ഞ് തന്നെ പൊതുമധ്യത്തിൽ ആത്മവിശ്വാസത്തോടെ ഇംഗ്ലിഷിൽ സംസാരിക്കാനുള്ള പരിശീലനവും ട്രെയിനർമാർ നൽകും. ഫോണിലൂടെ ഒരു വിഷയം തന്ന് അതേ കുറിച്ച് സംസാരിക്കുന്നത് പോലെയുള്ള ആക്ടിവിറ്റികളിലൂടെയാകും ഇത് നടത്തുക.

learn english through whatsapp

വിദ്യാർത്ഥിക്ക് രണ്ട് മാസം കൊണ്ട് വിചാരിച്ച പുരോഗതി കൈവരിക്കാൻ സാധിച്ചില്ലെങ്കിൽ ആറ് മാസം കൂടി കോഴ്‌സ് അഡീഷ്ണൽ ഫീ തുകയൊന്നും വാങ്ങാതെ നീട്ടി നൽകും.

നിലവിൽ പിഎച്ച്ഡി, എംഎ അടക്കമുള്ള ബിരുദാനന്തര ബിരുദം നേടിയവരാണ് ഇംഗ്ലിഷ് കഫെയിൽ ക്ലാസുകൾ നയിക്കുന്നത്. പതിനായിരത്തിലേറെ വിദ്യാർത്ഥികളാണ് സ്ഥാപനത്തെ ഭാഷ പഠിക്കാനായി ആശ്രയിച്ചിരിക്കുന്നത്.

ഇംഗ്ലിഷ് കഫെയുടെ സാരഥികൾ

learn english through whatsapp

മലപ്പുറം ജില്ലക്കാരായ നാല് സുഹൃത്തുക്കൾ ചേർന്നാണ് ഇംഗ്ലിഷ് കഫെയ്ക്ക് രൂപം നൽകിയിരിക്കുന്നത്. മുഹമ്മദ് ഷിബിൽ, അൻഷിഫ്, ജുനൈദ്, അബ്ദുൽ ഗഫൂർ എന്നിവരാണ് സംരംഭത്തിന് പിന്നിൽ.

ഫീസും, മറ്റ് വിശദാംശങ്ങൾക്കുമായി ബന്ധപ്പെടുക- http://englishcafetraininghub.com/

വാട്‌സാപ്പിലൂടെയും ബന്ധപ്പെടാം – +91 7736603851

Story Highlights learn English through whatsApp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here