ലോകത്തെ നീളം കൂടിയ ഖുർആൻ ആലപ്പുഴയിൽ നിന്ന്

khuran

ലോകത്തിലെ നീളം കൂടിയ ഖുർആൻ ഇനി ആലപ്പുഴയ്ക്ക് സ്വന്തം. മൂന്ന് കിലോമീറ്ററിൽ അധികം നീളമുള്ള ഖുർആനാണ് കായംകുളത്തെ നാല് സഹോദരങ്ങൾ ചേർന്ന് നിർമിച്ചിരിക്കുന്നത്. പൂർണമായും എഴുതിയാണ് ഈ ഖുർആൻ തയാറാക്കിയിരിക്കുന്നത്.

Read Also : കോൺസുലേറ്റ് വഴി പാഴ്സ‌ലുകൾ വിതരണം ചെയ്ത സംഭവം അന്വേഷിക്കാൻ കസ്റ്റംസിൽ പ്രത്യേക സംഘം

ലോക്ക് ഡൗൺ കാലത്ത് തുടങ്ങിയ ആശയമാണ് ലോക റെക്കോര്‍ഡിനരികെ എത്തിനിൽക്കുന്നത്. ഒറ്റവരിയായാണ് ഖുർആൻ എഴുതിയിരിക്കുന്നത്. 20 മീറ്ററുള്ള പേപ്പർ റോളുകളിലാണ് പുസ്തകം എഴുതി തയാറാക്കിയിരിക്കുന്നത്. 155 റോൾ പേപ്പർ ഇതിനായി ഉപയോഗിച്ചു. ഇവ തയ്ച് റൗണ്ട് ഷെയ്പിൽ ചുറ്റിയാണ് ഖുറാൻ നിർമിച്ചത്. ശേഷം രണ്ട് പെട്ടികളിലേക്ക് ചുറ്റി വച്ചു. പെട്ടിയിൽ നിന്ന് പുറത്തുവരുന്ന രീതിയിലാണ് പുസ്തകം വായിക്കാൻ സാധിക്കുക.

ഈ ഖുർആന്റെ മിനിയേച്ചർ രൂപവും ഇവർ തയാറാക്കിയിട്ടുണ്ട്. സഹോദരങ്ങളായ ഖാദർ ഷാ മൗലവി, ഷാഫി മൗലവി, ഹൈദ്രോഷ, ഷഫീക് എന്നിവർ ചേർന്നാണ് മൂന്ന് കിലോമീറ്റർ ഉള്ള ഖുർആൻ നിർമിച്ചത്. പിതാവ് എം കെ നൗഷാദിന്റെ പിന്തുണയും ഉണ്ടായിരുന്നു.

Story Highlights 3 km quran, alappuzha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top