സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതി വിഹിതം ഈ വർഷം കുറയും; 24 എക്‌സ്‌ക്ലൂസിവ്

സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതി വിഹിതം ഈ വർഷം കുറയും. നിലവിൽ 40 ശതമാനം ആണ് നികുതി വിഹിതം. 15-ാം ധന കമ്മീഷന്റേതാണ് തീരുമാനം. ഇക്കാര്യത്തിലെ റിപ്പോർട്ട് ഈ മാസം 31ന് ധനകമ്മീഷൻ രാഷ്ട്രപതിക്ക് നൽകും. 24 എക്‌സ്‌ക്ലൂസിവ്.
കൊവിഡ് പശ്ചാത്തലത്തിൽ 15-ാം ധനകാര്യ കമ്മിഷൻ കടുത്ത വെല്ലുവിളികളെ അതിജീവിച്ചാണ് റിപ്പോർട്ട് തയറാക്കുന്നത്. നടപ്പുവർഷം മുതൽ 2025-26 വരെ കാലാവധിക്കുള്ള ശുപാർശകളാണ് എൻ.കെ.സിംഗിന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ സമർപ്പിക്കുക. ഇതിൽ നിർണായകമായ കേന്ദ്ര നികുതിവിഹിതം സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകാനുള്ള ഫോർമുല തയാറാക്കുന്ന നടപടികൾ ഇനിയും ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല.
കൊവിഡ് പശ്ചാത്തലത്തിൽ പണം ഇല്ലായ്മയുടെ കത്ത വെല്ലുവിളിയാണ് ധനകമ്മീഷനും നേരിടുന്നത്. കേന്ദ്ര നികുതിയുടെ 50 ശതമാനം വീതിച്ചുനൽകണമെന്നാണ് ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ ആവശ്യം. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് അനുവദിക്കില്ല. നികുതി വിഹിതത്തിലെ 41 ശതമാനം സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകാനായിരുന്നു നേരത്തെയുള്ള കമ്മിഷന്റെ നിർദേശം. ഇതും യാതാർത്ഥ്യമക്കാൻ സാധിക്കില്ലെന്ന് ധനകമ്മീഷൻ കരുതുന്നു. 11-ാം കമ്മീഷൻ 29.5 ശതമാനവും 12-ാം കമ്മീഷൻ 30.5 ശതമാനവും 13-ാം കമ്മീഷൻ 32 ശതമാനവുമാണ് സംസ്ഥാനങ്ങൾക്കുള്ള നികുതി ശുപാർശ ചെയ്തിരുന്നത്.
Story Highlights – central tax percentage may be slashed 24 exclusive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here