സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു; പവന് 37,600 രൂപ

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 560 രൂപ കുറഞ്ഞ് 37,600 രൂപയിലെത്തി. ഗ്രാമിന് 4,700 രൂപയാണ് ഇന്നത്തെ വില.

ഈ മാസം 5ന് സ്വർണ വില 37,360 രൂപയിലെത്തിരുന്നു. തുടർന്ന് 15ന് ഈ മാസത്തെ ഉയർന്ന വിലയായ 38,160 രൂപയിലെത്തുകയും ചെയ്തു. 38,160 രൂപയായിരുന്നു തിങ്കളാഴ്ചത്തെ വില. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില 1,882.70 ഡോളർ നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു.

നിലവിൽ, ഔൺസിന് 1,918.20 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

അതേസമയം, യൂറോപ്പിൽ കൊവിഡ് വ്യാപന ഭീതി വീണ്ടും ഉയരുന്ന സാഹചര്യത്തിൽ സ്വർണ വില വർധിക്കാനിടയുണ്ട്.

Story Highlights Gold prices fall in state 37,600 per sovereign

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top