ജപ്പാനിൽ അന്തരിച്ച ആർച്ച്ബിഷപ്പ് ഡോ. ജോസഫ് ചേന്നോത്തിന്റെ സംസ്‌കാരം ഇന്ന്

ജപ്പാനിൽ അന്തരിച്ച ആർച്ച്ബിഷപ്പ് ഡോ. ജോസഫ് ചേന്നോത്തിന്റെ സംസ്‌കാരം ഇന്ന്. രാവിലെ എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയിൽ പൊതുദർശനത്തിന് വച്ച ശേഷം 11.30 നു മൃതദേഹം ചേർത്തല കോക്കമംഗലത്തുള്ള മാർ ചേന്നോത്തിന്റെ വസതിയിലെത്തിക്കും.

ഉച്ചകഴിഞ്ഞ് 2.30നു കോക്കമംഗലം സെന്റ് തോമസ് പള്ളിയിലാണ് സംസ്‌കാര ശുശ്രൂഷകൾ. ഈ മാസം ഏഴിനാണ് ആർച്ച് ബിഷപ്പ് ഡോ.ജോസഫ് ചേന്നോത്ത് അന്തരിച്ചത്. ജപ്പാനിലെ വത്തിക്കാൻ സ്ഥാനപതിയായിരുന്ന ആർച്ച്ബിഷപ്പിന്റെ മൃതദേഹം ഇന്നലെയാണ് കൊച്ചിയിൽ എത്തിച്ചത്. 2011 ഓഗസ്റ്റ് മുതൽ ജപ്പാനിലെ അപ്പോസ്‌തോലിക് നുൺഷ്യോയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.

Story Highlights The late Archbishop of Japan, Dr. Culture of Joseph Chennoth today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top