മുഖ്യമന്ത്രി വിശുദ്ധ ഖുർആനെ സ്വർണ കടത്തിനുള്ള രാഷ്ട്രീയ കവചമാക്കി ദുരുപയോഗം ചെയ്യുന്നു: എം എം ഹസ്സൻ

പ്രവാചക നിന്ദ തുടരുന്ന മുഖ്യമന്ത്രി വിശുദ്ധ ഖുർആനെ സ്വർണ കടത്തിനുള്ള രാഷ്ട്രീയ കവചമാക്കി ദുരുപയോഗം ചെയ്യുകയാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് എം എം ഹസ്സൻ. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക, പൊലീസിന്റെ അതിക്രമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്പീക്ക് അപ്പ് കേരള മൂന്നാം ഘട്ട ഭാഗമായി യുഡിഎഫ് ജില്ലാ കമ്മിറ്റി കൊല്ലം കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read Also : ഖുർആൻ വിവാദം ഉയർത്തിവിട്ടത് സർക്കാരല്ല: മുഖ്യമന്ത്രി
ഖുർആനെ രാഷ്ട്രീയ മറയാക്കിയ പിണറായിക്ക് ശബരിമലയിൽ കൈ പൊള്ളിയതിനേക്കാൾ വലിയ തിരിച്ചടി ഉണ്ടാകുമെന്നും ഹസൻ പറഞ്ഞു. സ്വർണ കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാത്തത് സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ബാന്ധവം കൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസം ഖുർആനെ ബഹുമാനിക്കേണ്ടവർ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഖുർആൻ വിവാദം ഉയർത്തിവിട്ടത് സർക്കാരല്ല. വിശുദ്ധ ഗ്രന്ഥത്തെ വിവാദമാക്കിയത് ആരാണെന്നും അദ്ദേഹം ചോദിച്ചു. യുഎഇ കോൺസുലേറ്റ് കൊണ്ടുവന്ന ഖുർആൻ ജലീലിനെ വിതരണം ചെയ്യാനാണ് ഏൽപിച്ചത്. ഖുർആൻ കൊണ്ടുവന്നത് ന്യായമായ മാർഗത്തിലൂടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – mm hassan, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here