മനോവൈകല്യമുള്ള പെൺകുട്ടിയെ രണ്ട് വർഷമായി പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

അങ്കമാലി കറുകുറ്റിയിൽ മനോവൈകല്യമുള്ള 14കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. കറുകുറ്റി സ്വദേശി ഷൈജുവിനെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നുകരയിൽ വിവാഹ മോചിതയായ സ്ത്രീയ്‌ക്കൊപ്പം ഇയാൾ താമസിച്ചുവരികയായിരുന്നു.
Read Also : ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസ്; ബന്ധു അറസ്റ്റിൽ
സ്ത്രീയുടെ ആദ്യ വിവാഹത്തിലെ മകളെയാണ് പീഡിപ്പിച്ചത്. വീട്ടിൽ ആളില്ലാത്തപ്പോഴും രാത്രി സമയങ്ങളിലും രണ്ട് വർഷമായി കുട്ടിയെ പ്രതി നിരന്തരം പീഡിപ്പിക്കുകയായിരുന്നു. അതിനിടെ കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ കൗൺസിലിംഗിൽ കുട്ടി പീഢനത്തിനിരയായതായി കണ്ടെത്തി. എന്നാൽ പീഡിപ്പിച്ചത് അയൽവാസിയാണെന്നാണ് കുട്ടി പറഞ്ഞത്.
കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ അടുത്തിടെ വീണ്ടും കുട്ടിക്ക് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ നടത്തിയ കൗൺസിലിംഗിലാണ് രണ്ട് വർഷത്തോളമായി രണ്ടാനച്ഛൻ പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തിയത്. പ്രതിയെ ആലുവ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Story Highlights – sexual abuse, mentally ill adolsecent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here