Advertisement

ആലപ്പുഴയിൽ 453 പേർക്ക് കൊവിഡ്; കൊല്ലത്ത് 440 പേർക്ക് കൊവിഡ്

September 24, 2020
Google News 1 minute Read
Alappuzha Kollam Covid update

ഇന്ന് ആലപ്പുഴ ജില്ലയിൽ 453 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറുപേർ വിദേശത്തുനിന്നും 38 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 406 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗത്തിന്റെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 183 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ആകെ 7895 പേർ രോഗ മുക്തരായി. 3460 പേർ ചികിത്സയിലുണ്ട്.

കൊല്ലം ജില്ലയിൽ ഇന്ന് 440 പേർക്കാണ് കൊവിഡ് ബാധ ഉണ്ടായത്. ഇതിൽ 436 പേർക്കും രോഗബാധ ഉണ്ടായത് സമ്പർക്കത്തിലൂടെയാണ്. ഒരു ആരോഗ്യപ്രവർത്തകക്കും ജില്ലയിൽ രോഗബാധ ഉണ്ടായി. 195 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

Story Highlights Alappuzha Kollam Covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here