സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു; പവന് 36,720 രൂപയിലെത്തി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 480 രൂപകുറഞ്ഞ് 36,720 രൂപയിലെത്തി. 4590 രൂപയാണ് ഗ്രാമിന്റെ വില.

ഇതോടെ മൂന്നുദിവസത്തിനുള്ളിൽ 1,440 രൂപയുടെ കുറവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. ഒന്നരമാസംകൊണ്ട് 5,280 രൂപയിലുമെത്തി.

ഓഗസ്റ്റ് ഏഴിനാണ് സ്വർണവില സർവകാല റെക്കോർഡ് ഭേദിച്ച് 42,000 രൂപയിലെത്തിയത്. ദേശീയ വിപണിയിൽ തുടർച്ചയായി നാലാമത്തെ ദിവസവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. എംസിഎക്‌സ് ഗോൾഡ് ഫ്യൂച്ചേഴ്‌സിൽ 10 ഗ്രാം തനിത്തങ്കത്തിന് 49,293 രൂപയാണ് വില. യൂറോപ്പിലെ സാമ്പത്തിക മാന്ദ്യത്തിനിടയിലും ഡോളർ കരുത്താർജിച്ചതാണ് സ്വർണവില ഇടിയാൻ കാരണമായത്.

Story Highlights Gold prices fall again in the state; Sovereign reached Rs 36,720

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top