Advertisement

ശിവനാഗ മരത്തിന്റെ വേരുകള്‍ എന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം [ 24 fact check]

September 24, 2020
Google News 2 minutes Read

/- അഞ്ജന രഞ്ജിത്ത്

ശിവനാഗ മരത്തിന്റെ വേരുകള്‍ എന്ന തരത്തില്‍ ഒരു വിഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ശിവനാഗ മരത്തില്‍ നിന്ന് വെട്ടിയെടുത്തശേഷം പത്തുമുതല്‍ പതിനഞ്ചു ദിവസം വരെ ഈ വേരുകള്‍ക്ക് ജീവനുണ്ടാകും. ആ സമയമത്രയും അവ പാമ്പുകളെപ്പോലെ പുളഞ്ഞു കൊണ്ടേയിരിക്കും എന്നാണ് പ്രചരിക്കുന്ന സന്ദേശങ്ങള്‍.

എന്നാല്‍ പ്രചാരണം വ്യാജമാണ്. സമുദ്രത്തില്‍ കാണപ്പെടുന്ന ഒരുതരം വിരകളെ ശിവനാഗത്തിന്റെ വേരുകളായി ചിത്രീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള വേരുകള്‍ ലോകത്ത് നിലവിലില്ല. HORSE HAIR WORM അഥവ കുതിര രോമവിരയാണ് വീഡിയോയില്‍ കാണുന്നത്.

പ്രാണികളുടേയും ഷഡ്പദങ്ങളുടേയും ഉള്ളില്‍ കയറി ജീവിക്കുന്ന വിരയാണ് ഇവ. യൂട്യുബില്‍ HORSE HAIR WORM എന്ന് സെര്‍ച്ച് ചെയ്താല്‍ ഈ വിരയെക്കുറിച്ച് വിശദമായി അറിയാം. മാത്രമല്ല, ശിവനാഗം എന്നൊരു മരമില്ല. നാഗമാണിക്യം എന്നൊക്കെ പറയുന്നത് പോലെയുള്ള ഒരു കെട്ടുകഥമാത്രമാണിത്

Story Highlights HORSE HAIR WORM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here