ബിജെപി അനുകൂലിയായ കങ്കണ റണാവത് ശിവസേനയ്ക്ക് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിതയായി എന്ന പ്രചാരണത്തിലെ യാഥാര്‍ത്ഥ്യം [ 24 fact check]

– / റോസ്‌മേരി
കുറച്ചു നാളായി ബോളിവുഡ് താരം കങ്കണ റണാവത്താണ് വാര്‍ത്തയിലെ താരം. ബിജെപി അനുകൂലയായ താന്‍ ശിവസേനക്ക് വോട്ട് ചെയ്യാന്‍ നിര്‍ബന്ധിതയായെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കങ്കണ പറഞ്ഞിരുന്നു. എന്നാല്‍ കങ്കണയുടെ വാദം തെറ്റാണെന്ന് വ്യക്തമാക്കി തെളിവുകള്‍ നിരത്തി മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തി. നടപടി സ്വീകരിക്കുമെന്ന് ഭീഷണി മുഴക്കി കങ്കണയും നിലയുറപ്പിച്ചതോടെ വാര്‍ത്ത വിവാദമായി.
മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം രൂപീകൃതമായതോടെ ബിജെപി അനുകൂലിയായ തനിക്ക് ശിവസേന സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് ചെയേണ്ട സ്ഥിതിയാണ് ഉണ്ടായതെന്നാണ് ടൈംസ് നൗ സീനിയര്‍ ജേണലിസ്റ്റ് നവികാ കുമാറുമായുള്ള അഭിമുഖത്തിലാണ് കങ്കണ പറഞ്ഞത്. എന്നാല്‍ കങ്കണ പറയുന്നത് തെറ്റാണെന്ന് ഇന്ത്യടുഡേ ഡെപ്യൂട്ടി എഡിറ്റര്‍ കമലേഷ് സുതാര്‍ ട്വീറ്റ് ചെയ്തു. കങ്കണയ്ക്ക് വോട്ടുള്ള ബാന്ദ്ര വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് 2019, 2014 വര്‍ഷങ്ങളില ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ ശിവസേന സ്ഥാനാര്‍ത്ഥി മത്സരിച്ചിട്ടില്ലെന്നായിരുന്നു കമലേഷിന്റെ ട്വീറ്റ് .
അതോടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെ നിയമനടപടിയെടുക്കുമെന്ന് കങ്കണ പ്രഖ്യാപിച്ചു. ഇലക്ഷന്‍ കമ്മീഷന്റെ വോട്ടര്‍ പട്ടിക പരിശോധിച്ചാല്‍ കങ്കണയുടെ അസംബ്ലി മണ്ഡലം ബാന്ദ്രാ വെസ്റ്റും ലോക്‌സഭാ മണ്ഡലം മുംബൈ നോര്‍ത്ത് സെന്‍ട്രലുമാണ്. 2009, 2014, 2019 വര്‍ഷങ്ങളിലെ നിയമസഭാ , ലോക്‌സഭാ സീറ്റുകളിലേക്ക് ശിവസേന ബി ജെ പി സഖ്യമാണ് മത്സരിച്ചത്. സഖ്യത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഇവിടെയെല്ലാം മത്സരിച്ചതും വിജയിച്ചതും. 2019, 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പൂനം മഹാജനും 2009ല്‍ മഹേഷ് റാമുമാണ് മത്സരിച്ചത് . സംസ്ഥാന വിധാന്‍ സഭ തെരഞ്ഞെടുപ്പ് പരിശോധിച്ചാല്‍ ഈ മൂന്ന് വര്‍ഷങ്ങളിലേയും എല്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജെപി അനുഭാവിയായ ആശിഷ് ഷെല്ലാറായിരുന്നു. ശിവസേന സ്ഥാനാര്‍ത്ഥികളാരുമുണ്ടായിരുന്നില്ല. കങ്കണയുടെ വാദങ്ങളെ ഖണ്ഡിക്കുന്നതാണ് വസ്തുതകള്‍.
Story Highlights – Kangana Ranaut Claims She Was Forced To Vote For Shiv Sena – Fact Check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here