ലൈഫ് പദ്ധതി: സിബിഐ അന്വേഷണ പ്രഖ്യാപനം ഉടൻ

life mission probed by CBI

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ സിബിഐ അന്വേഷണ പ്രഖ്യാപനം ഉടൻ. എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം ക്രമവിരുദ്ധ പ്രവർത്തനം നടത്തിയതായി എൻഫോഴ്‌സ്‌മെന്റ് പറയുന്നു. നടന്നിരിക്കുന്നത് ഗുരുതര വീഴ്ചയാണെന്നാണ് ഇ.ഡിയുടെ നിഗമനം. വിദേശസഹായം വിദേശ ആഭ്യന്തരമന്ത്രാലയങ്ങൾ അറിയാതെ സ്വീകരിക്കാൻ ഉദ്യോഗസ്ഥൻ വഴിയൊരുക്കി. ഇ.ഡിയുടെ പ്രാഥമിക റിപ്പോർട്ട് ധനമന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ആഭ്യന്തരമന്ത്രാലയത്തിലെ സാങ്കേതിക നടപടികൾ പൂർത്തികരിച്ചാൽ ഉടൻ സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് പുറപ്പെടുവിക്കും.

ഇന്നലെ ലൈഫ് പദ്ധതിയിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടതിന് പിന്നാലെയാണ് പുതിയ നടപടി. റെഡ് ക്രസന്റുമായുള്ള എല്ലാ ഇടപാടും വിജിലൻസ് അന്വേഷിക്കും. കമ്മീഷൻ കൈപ്പറ്റി എന്നതും അന്വേഷണ പരിധിയിൽ ഉൾപ്പെടും. ലൈഫ് മിഷനിൽ സംസ്ഥാന സർക്കാരിന്റെ ആദ്യ അന്വേഷണമാണ് ഇത്.

Story Highlights CBI

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top