Advertisement

ന്യൂസ് ടെലിവിഷൻ പ്രോഗ്രാം ചട്ട ലംഘനം; സുദർശൻ ന്യൂസ് ടെലിവിഷന് സുപ്രിംകോടതിയുടെ നോട്ടീസ്

September 24, 2020
Google News 2 minutes Read
moratorium argument in supreme court today

സ്വകാര്യ ടെലിവിഷൻ ചാനലായ സുദർശൻ ന്യൂസ് ടെലിവിഷൻ പോഗ്രാം ചട്ടങ്ങൾ ലംഘിച്ചുവെന്ന് കേന്ദ്ര സർക്കാർ. ചാനലിന്റെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ ചാനലിന് നോട്ടീസ് അയച്ചു. യുപിഎസി ജിഹാദ് സംബന്ധിച്ച വാർത്തയിൽ സെപ്റ്റംബർ 28നകം സുദർശൻ ടിവി നോട്ടീസിന് മറുപടി നൽകണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

സുപ്രിംകോടതിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. കേബിൾ ടെലിവിഷൻ നെറ്റ് വർക്ക് റൂൾ അനുസരിച്ച് 1994 ലെ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ മാർഗ നിർദേശത്തിൽ മതങ്ങൾ അല്ലെങ്കിൽ സമുദായങ്ങൾക്കെതിരായ ആക്രമണം, മതഗ്രൂപ്പുകളെ അവഹേളിക്കുന്ന വാക്കുകൾ ദൃശ്യങ്ങൾ എന്നിവ ഉൾക്കൊളള്ളുന്ന പോഗ്രാം നടത്തരുതെന്ന് നിർദേശമുണ്ട്. ഈ നിയമമാണ് സുദർശൻ ടിവി ലംഘിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കി.

Story Highlights News Television Program Violation; Sudarshan News Television Supreme Court Notice

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here