കോണ്‍ഗ്രസ് നേതാക്കള്‍ 456 കോടി രൂപ കമ്മീഷന്‍ കൈപ്പറ്റി നീരവ് മോദിക്ക് രാജ്യം വിടാന്‍ അവസരമൊരുക്കിയോ [ 24 fact check]

/- അന്‍സു എല്‍സ സന്തോഷ്
കോടാനുകോടികള്‍ തട്ടിച്ച രത്നവ്യാപാരി നീരവ് മോദിക്ക് രാജ്യം വിടാന്‍ അവസരമൊരുക്കിയത് കോണ്‍ഗ്രസാണെന്ന് വ്യാജ പ്രചാരണം. 456 കോടി കമ്മീഷന്‍ കൈപ്പറ്റി കോണ്‍ഗ്രസ് നേതാക്കളാണ് തന്നെ ഭീഷണിപ്പെടുത്തി നാടുകടത്തിയെന്ന് നീരവ് മോദി ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ സമ്മതിച്ചെന്നാണ് പ്രചരണം. എന്നാല്‍ പ്രചാരണം വ്യാജമാണ്. 2019 ല്‍ പ്രചരിച്ച വ്യാജ സന്ദേശങ്ങള്‍ വീണ്ടും ഷെയര്‍ചെയ്യപ്പെട്ടതാണ് ഇവ.
2019ല്‍ ഇതേ പ്രചാരണം നടന്നപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പേരും ഒപ്പം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ രാഹുലിന്റെ പേര് ഒഴിവാക്കി. കപില്‍ സിബല്‍ നീരവിനെ സഹായിക്കാനായി ലണ്ടനിലേക്ക് പോയി എന്ന വരി അതേപോലെ ഇത്തവണയും പ്രചരിക്കുന്നുണ്ട്. നീരവിനെ ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന വിസ്താരത്തില്‍, തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെ എതിര്‍ക്കുന്നു എന്ന് മാത്രമാണ് മോദി ആകെ കോടതിക്ക് മുന്‍പാകെ നല്‍കിയിരിക്കുന്ന മൊഴി. കോണ്‍ഗ്രസ് ബന്ധവും, ഭീഷണിയും 456 കോടി കമ്മീഷനും എല്ലാം വ്യാജപ്രചാരണം മാത്രമാണ്.
Story Highlights – Fact Check – Nirav Modi Saying He Was Forced By Congress To Escape The Country
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here