സുഹൃത്തിന്റെ ഫ്‌ളാറ്റ് സന്ദർശിച്ചതിന്റെ പേരിൽ സസ്‌പെൻഷൻ നൽകിയ ഉദ്യോഗസ്ഥന് വീണ്ടും കാരണം കാണിക്കൽ നോട്ടിസ്

സുഹൃത്തായ യുവതിയുടെ ഫ്‌ളാറ്റിൽ സ്ഥിരം സന്ദർശകനെന്ന വിചിത്രകാരണം കാണിച്ച് സസ്‌പെൻഷൻ നൽകിയ പൊലീസ് ഉദ്യോഗസ്ഥന് വീണ്ടും കാരണം കാണിക്കൽ നോട്ടിസ്. പന്തീരങ്കാവ് യുഎപിഎ കേസ് പ്രതികൾക്ക് ജാമ്യം ലഭിച്ച സംഭവത്തിൽ സെപ്റ്റംബർ 12 ന് കുറിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്നിന് കാരണം കാണിക്കൽ നോട്ടീസ് നല്‍കിയത്.
Read Also : എളമരം കരീമും ഡെറിക് ഒബ്രയാനുമടക്കം എട്ട് എംപിമാർക്ക് സസ്‌പെൻഷൻ
പ്രതികളായ അലനും താഹയ്ക്കും ജാമ്യം നൽകിക്കൊണ്ട് എൻഐഎ കോടതി പുറപെടുവിച്ച വിധി എല്ലാ പൊലീസുദ്യോഗസ്ഥരും വായിക്കേണ്ടതാണെന്നും ആ ചെറുപ്പക്കാർ പുറംലോകം കാണില്ലെന്ന് പരിഹസിച്ചവർക്ക് തിരിച്ചറിവ് ഉണ്ടാകേണ്ടതാണെന്നും ഉമേഷ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
സംഭവത്തിൽ പൊലീസ് പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് ഉമേഷ് കൂട്ടിചേർത്തു. സുഹൃത്തായ യുവതിയുടെ ഫ്‌ളാറ്റ് സന്ദർശിച്ചുവെന്ന പേരിൽ ഉമേഷിനെതിരേ പൊലീസ് കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചിരുന്നു. രണ്ട് സംഭവത്തിലും ഒരേ പൊലീസ് ഉദ്യോഗസ്ഥനാണ് കമ്മീഷണർക്ക് റിപ്പോർട്ട് കൈമാറിയത്.
Story Highlights – police, suspension
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here