പ്രകൃതിക്ക് തണലൊരുക്കാന്‍ ശുഭ ഗീതയും സുജിതയും; ഒരു ലക്ഷം വിത്തുകള്‍ പാകി

ഓണ്‍ലൈന്‍ പഠനം കഴിഞ്ഞുള്ള സമയം പ്രകൃതിക്ക് വേണ്ടി മാറ്റി വച്ചിരിക്കുകയാണ് രണ്ട് സഹോദരിമാര്‍. കൊടൈക്കനാല്‍ ഉഗാര്‍ത്ത നഗറില്‍ ഒന്‍പതാം ക്ലാസിലും, പ്ലസ് വണ്ണിനും പഠിക്കുന്ന ശുഭ ഗീതയും സുജിതയുമാണ് ഒരു ലക്ഷം വിത്തുകള്‍ പാകി നാടിന് മാതൃകയാകുന്നത്.

വേപ്പ്, പുങ്കം, ഞാവല്‍, ചെങ്കാന്തല്‍, രുദ്രാക്ഷം, കൊട്ടലാം പഴം തുടങ്ങിയ വിവിധയിനം മരങ്ങളുടെ വിത്തുകള്‍ മണ്ണുകളില്‍ ഒളിപ്പിച്ച് ബോളിന്റെ രൂപത്തിലാക്കിയിരിക്കുകയാണ് ഈ സഹോദരിമാര്‍. പിന്നീട് ഇവ വിവിധയിടങ്ങളില്‍ വിതറും.ഒരു ലക്ഷം വിത്ത് ബോളുകളാണ് പതിനൊന്നാം ക്ലാസ്‌കാരി ശുഭ ഗീതയും, ഒന്‍പതാം ക്ലാസ് കാരി സുജിതയും ചേര്‍ന്ന് ഉണ്ടാക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് പ്രളയം ബാധിച്ച രണ്ട് തവണയും തങ്ങളുടെ കൈവശമുണ്ടായിരുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയിരുന്നു ഈ കൊച്ചു മിടുക്കികള്‍.

Story Highlights shubha geetha and sujitha story

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top