അസാധാരണ നടന വിസ്മയം; തിലകന്റെ ഓർമകൾക്ക് എട്ട് വയസ്

മലയാളത്തിലെ എക്കാലത്തെയും മികച്ച നടൻമാരിലൊരാളായ തിലകന്റെ ഓർമകൾക്ക് എട്ട് വയസ്. അഭിനയകല ആത്മാവിൽ കൊണ്ടുനടന്ന തിലകൻ അർപ്പണബോധവും ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് ലോകനിലവാരത്തിലേക്കുയർന്ന നടനാണ്.

ഘനഗംഭീരമായ ശബ്ദം. അടിമുടി പൗരുഷം നിറഞ്ഞ ശരീരഭാഷ. പെരുവിരൽ മുതൽ ഉച്ചി വരെ അഭിനയത്തിലലിഞ്ഞുനിൽക്കുന്ന തിലകൻ ഒരു അസാധാരണ കാഴ്ചയാണ്. അഭിനയ മികവിൽ ലോകനിലവാരത്തിലുള്ള നടനായിരുന്നു തിലകൻ. കഥാപാത്രം ചെറുതോ വലുതോ ആകട്ടെ അവയെല്ലാം അനശ്വരമാക്കി അദ്ദേഹം.

നമ്മുക്ക് പാർക്കാൻ മുന്തിരിത്തോപ്പിലെ അറപ്പുണ്ടാക്കുന്ന വില്ലൻ, സന്മനസുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം തുടങ്ങിയ ചിത്രങ്ങളിലെ കോമഡി കഥാപാത്രങ്ങൾ, കണ്ണെഴുതി പൊട്ടും തൊട്ടും സിനിമയിലെ സ്ത്രീലമ്പടൻ. അങ്ങനെ ബഹുമുഖമായ ഒട്ടനവധി കഥാപാത്രങ്ങൾ. ഒടുവിൽ അൻവർ റഷീദിന്റെ ഉസ്താദ് ഹോട്ടലിലും രഞ്ജിത്തിന്റെ ഇന്ത്യൻ റുപ്പിയിലും അഭിനയത്തിന്റെ തിലകൻ സ്‌റ്റൈൽ മലയാളികൾ കണ്ടു.

Story Highlights Thilakan’s memories are eight years old

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top