കോട്ടയത്ത് 322 പേർക്കു കൂടി കൊവിഡ്; 318 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെ

കോട്ടയം ജില്ലയിൽ 322 പേർക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 318 പേർക്ക് സമ്പർത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ നാലു പേർ മറ്റു ജില്ലക്കാരാണ്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ രണ്ടു പേർക്കും രോഗം സ്ഥിരീകരിച്ചു.

ആകെ 4655 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. രോഗം ബാധിച്ചവരിൽ 165 പേർ പുരുഷൻമാരും 118 പേർ സ്ത്രീകളും 39 പേർ കുട്ടികളുമാണ്. രോഗം സ്ഥിരീകരിച്ചവരിൽ 60 വയസിന് മുകളിലുള്ള 48 പേരുണ്ട്.

കോട്ടയം-36, ഈരാറ്റുപേട്ട-31, അയ്മനം-25, കാഞ്ഞിരപ്പള്ളി-21, വാഴപ്പള്ളി-15, ആർപ്പൂക്കര, വാകത്തനം-12 വീതം, ചങ്ങനാശേരി- 11, അയർകുന്നം, മറവന്തുരുത്ത്, പായിപ്പാട്, വിജയപുരം-7 വീതം, ഭരണങ്ങാനം, എലിക്കുളം, കുമരകം-6 വീതം എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേസമയം, രോഗം ഭേദമായ 193 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 3,141 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 8,888 പേർ രോഗബാധിതരായി. 5744 പേർ രോഗമുക്തി നേടി.

Story Highlights Covid 19, Kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top