ലഹരിമരുന്ന് കേസ്; ദീപിക പദുകോണിന്റെ മാനേജർ കരിഷ്മ പ്രകാശ്, നടി രാകുൽ പ്രീത് സിംഗ് എന്നിവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടി ദീപിക പദുകോണിന്റെ മാനേജർ കരിഷ്മ പ്രകാശിനെയും നടി രാകുൽ പ്രീത് സിംഗിനെയും ചോദ്യം ചെയ്യുന്നു. മുംബൈയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഓഫീസിലാണ് ചോദ്യം ചെയ്യൽ.

സുശാന്തിന്റെ ടാലന്റ് മാനേജർ ജയാ സാഹയുടെ വാട്‌സാപ്പ് ചാറ്റുകളിൽ ദീപികയുടെയും മാനേജർ കരിഷ്മ പ്രകാശിന്റെയും പേരുകൾ കണ്ടെത്തിയിരുന്നു. ഇവ ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ചാറ്റുകളെന്നാണ് ആരോപണം.

നടി റിയ ചക്രവർത്തിയുമായി നടത്തിയെന്ന് പറയുന്ന വാട്‌സാപ്പ് ചാറ്റുകളിൽ വ്യക്തത തേടാനാണ് രാകുൽ പ്രീത് സിംഗിനെ വിളിച്ചു വരുത്തിയത്.

Story Highlights Deepika Padukone’s manager Karishma Prakash and actress Rakul Preet Singh are being questioned

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top