ശ്രീലങ്കയിലെ ശൈശവ വിവാഹമെന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രങ്ങളുടെ യാഥാര്‍ത്ഥ്യം [24 Fact Check]

-/ മെര്‍ലിന്‍ മത്തായി

കപ്പിള്‍ ചാലഞ്ച്, ഫാമിലി ചലഞ്ച് ഇങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ട്രെന്‍ഡ്. അതിനിടെ ശ്രീലങ്കയിലെ ബാല വിവാഹമെന്ന രീതിയില്‍ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു വിവാഹ ഫോട്ടോഷൂട്ട് എന്ന് തോന്നിപ്പിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. വളരെ ചെറുപ്പം തോന്നിക്കുന്ന ഒരു യുവാവും യുവതിയുമാണ് ചിത്രത്തിലുള്ളത്. ഇവരുടേത് ശൈശവ വിവാഹം ആണെന്നാണ് പ്രചാരണം. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്.

തീക്ഷ്ണ ഫോട്ടോഗ്രാഫി എന്ന പേജിലാണ് ഈ ചിത്രം ആദ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിലുള്ളത് ശ്രീലങ്കയിലെ രത്‌നപുര സ്വദേശികളായ നീതമി, ബുദ്ദിക എന്നീ ദമ്പതികള്‍ ആണ്. വളര്‍ച്ചാ വൈകല്യമുള്ള ദമ്പതികളാണ് ഇവര്‍. വരന് 28 ഉം വധുവിന് 27 വയസുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്താനായി. വളര്‍ച്ചാ വൈകല്യമുള്ള രണ്ടു പേരുടെ ജീവിതത്തിലെ ഏറ്റവും മനോഹര മുഹൂര്‍ത്തത്തെയാണ് മലയാളികള്‍ അടക്കം തെറ്റായി വ്യാഖ്യാനിച്ചതും പ്രചരിപ്പിച്ചതും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top