കൊവിഡ് വ്യാപനം രൂക്ഷം: കോഴിക്കോട് അടിയന്തര മന്ത്രിതല യോഗം

കൊവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ഇന്ന് അടിയന്തര മന്ത്രിതല യോഗം. ജില്ലയുടെ ചുമതലയുള്ള ഗതാഗത മന്ത്രി എ.കെ ശശിന്ദ്രനാണ് യോഗം വിളിച്ചത്.
രാവിലെ 10 മണിക്കാണ് യോഗം നടക്കുക. ജില്ലാ കളക്ടർ, ഡിഎംഒ, മേയർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ മാർക്കറ്റുകളിലും ഹാർബറുകളിലും ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഹാർബറുകൾ, മാർക്കറ്റുകൾ അങ്ങാടികൾ എന്നിവിടങ്ങളിലെ പ്രവേശന കവാടങ്ങളിൽ പൊലീസിന്റെ പരിശോധനയുണ്ടാവും. സാനിറ്റൈസർ, മാസ്‌ക്, സാമൂഹിക അകലം എന്നിവ ഉറപ്പു വരുത്തിയ ശേഷമായിരിക്കും പ്രവേശനം. മാസ്‌ക് ധരിക്കാത്തവർക്കെതിരെ പിഴ ചുമത്താനും നിർദേശം നൽകി.
കോഴിക്കോട് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും ജില്ലാ ഭരണകൂടം അറിയിച്ചു. രോഗ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിളാണ് നിയന്ത്രണം കടുപ്പിക്കുന്നത്.
Story Highlights – kozhikode emergency meeting today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here