എസ്പിബിയുടെ വിയോഗത്തോടെ കലാലോകം ശൂന്യം; അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

അന്തരിച്ച സംഗീതജ്ഞന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് പ്രമുഖര്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളവര്‍ അനുശോചനം അറിയിച്ചു.
എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തിലൂടെ സാംസ്‌കാരിക ലോകം ദരിദ്രമാകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തുടനീളം സ്വന്തം വീട്ടിലെ അംഗത്തെപോലെ സുപരിചിതനായിരുന്നു എസ്പിബി. അദ്ദേഹത്തിന്റെ സ്വരമാധുര്യം ജനങ്ങളെ വിസ്മയിപ്പിച്ചു. ദുഃഖപൂര്‍ണമായ ഈ അവസരത്തില്‍ എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും കുറിച്ചാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
‘പാടുന്ന ചന്ദ്രനെ’ന്ന് ആരാധകര്‍ വാഴ്ത്തിയ വ്യക്തിയാണ് എസ്പിബിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുസ്മരിച്ചു.
Story Highlights – PM Modi, SP Balasubrahmanyam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here