ഇന്ത്യയുടെ സുഹൃത്ത് രാഷ്ട്രങ്ങളോട് യുദ്ധം ചെയ്ത കേസിൽ സുബ്ഹാനി ഹാജ മൊയ്തീൻ കുറ്റക്കാരനെന്ന് കോടതി

ഭീകര സംഘടനയായ ഐഎസിൽ ചേർന്ന് ഇന്ത്യയുടെ സുഹൃത്ത് രാഷ്ട്രങ്ങളോട് യുദ്ധം ചെയ്‌തെന്ന കേസിൽ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീൻ കുറ്റക്കാരനെന്ന് കോടതി. കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ഇന്ത്യയുമായി സൗഹൃദമുള്ള ഏഷ്യൻ രാജ്യങ്ങൾക്കെതിരെ വിദേശത്ത് യുദ്ധം ചെയ്തുവെന്ന കുറ്റത്തിന് എൻഐഎ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്.
ഐപിസി 125 പ്രകാരം ഇന്ത്യയുമായി സൗഹൃദമുള്ള രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്തുവെന്നുള്ള കുറ്റം ചുമത്തിയാണ് തൊടുപുഴ സ്വദേശിയായ സുബ്ഹാനി ഹാജ മൊയ്തീനെ എൻഐഎ അറസ്റ്റ് ചെയ്യുകയും കേസിന്റെ വിചാരണ പൂർത്തിയാക്കുകയും ചെയ്തത്. 2015ൽ ഇയാൾ ജിദ്ദയിലേക്കും അവിടെ നിന്ന് തുർക്കിയിലേക്കും പിന്നീട് ഇറാഖിലേക്കും എത്തി ഐഎസിന് വേണ്ടി ഭീകര സംഘടനയിൽ ചേരുകയും ഇറാഖിനെതിരെയും മറ്റ് ഏഷ്യൻ രാജ്യങ്ങൾക്കെതിരെയും യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഇയാളുടെ സംഘത്തിലുള്ള ആളുകൾ കൊല്ലപ്പെട്ടതിന് ശേഷം ഐസ് സംഘത്തിൽ നിന്ന് പിൻവലിയുകയും വിദേശത്ത് നിന്ന് എൻഐഎ അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിക്കുകയുമായിരുന്നു.
കണ്ണൂർ കനകമല ഐസ് കേസിലാണ് സുബ്ഹാനിയെ പ്രതി ചേർത്തിരുന്നത്. കനകമലയിൽ ഐസ് ആശയം വെച്ചുപുലർത്തുന്ന യുവാക്കൾ ഒത്ത് ചേർന്ന് സംസ്ഥാനത്തും സംസ്ഥാനത്തിന് പുറത്തും ആക്രമണങ്ങൾക്ക് പദ്ധതിയിട്ടുവെന്ന കേസിന്റെ അന്വേഷണത്തിനിടയിലാണ് സുബ്ഹാനിയിലേക്ക് എത്തുന്നത്. സുബ്ഹാനി കുറ്റക്കാരനാണെന്ന് കൊച്ചി എൻഐഎ കോടതി കണ്ടെത്തിയിരുന്നു.
ഐപിസ് 125, 12ബി( ഗൂഢാലോചന), യുഎപിഎയിലെ 20,38, 39 വകുപ്പുകളാണ് സുബാഹാനിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Story Highlights – Subhani Haja Moiteen convicted in war with India’s allies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here