തൃശൂരിൽ 607 പേർക്ക് കൊവിഡ്; ഇടുക്കിയിൽ 114 പേർക്ക് കൊവിഡ്

Thrissur Idukki covid update

തൃശൂർ ജില്ലയിൽ 607 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു. 252 പേർ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 597 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ 11 പേരുടെ ഉറവിടം വ്യക്തമല്ല. 14 ആരോഗ്യപ്രവർത്തകരും രോഗബാധിതരുടെ പട്ടികയിലുണ്ട്. 60 വയസ്സിനു മുകളിൽ പ്രായമുള്ള 71 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3782 ആണ്.

Read Also : തൃശൂരിൽ 607 പേർക്ക് കൂടി കൊവിഡ്; 252 പേർക്ക് രോഗമുക്തി

ഇടുക്കി ജില്ലയിൽ 114 പേർക്ക് കോവിഡ് സ്ഥിരികരിച്ചു. 97 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി ഇതിൽ 12 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 17 പേർക്ക് രോഗബാധയുണ്ടായി 69 പേർ ജില്ലയിൽ രോഗമുക്തി നേടി.

Story Highlights Thrissur Idukki covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top