ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വീസയില്ലാതെ സന്ദര്‍ശിക്കാവുന്നത് 16 രാജ്യങ്ങള്‍; 43 രാജ്യങ്ങളില്‍ വീസ ഓണ്‍ അറൈവല്‍ സംവിധാനം
ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വിസയില്ലാതെ സന്ദര്‍ശിക്കാന്‍ സാധിക്കുന്നത് 16 രാജ്യങ്ങളില്‍. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. അതോടൊപ്പം ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 43 രാജ്യങ്ങള്‍ വീസ ഓണ്‍ അറൈവല്‍ സംവിധാനവും 36 രാജ്യങ്ങള്‍ ഇ- വീസ സൗകര്യങ്ങള്‍ ഒരുക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വീസയില്ലാതെ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന രാജ്യങ്ങള്‍ ഇവയാണ്.
- ബാര്‍ബേഡോസ്
- നേപ്പാള്‍
- ഭൂട്ടാന്‍
- മൗറീഷ്യസ്
- ഹെയ്റ്റി
- ഹോങ്കോങ്
- മാലിദ്വീപ്
- സെനെഗല്‍
- സെര്‍ബ്യ
- ട്രിനിഡാഡ് ടൊബാഗോ
- ഗ്രനേഡ
- ഡൊമനിക്ക
- സമോവ
- സെയ്ന്റ് വിന്‍സന്റ് ഗ്രനഡീന്‍സ്
- നിയുവെ
- മോണ്ട്‌സെറാത്ത്
വീസയില്ലാതെ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഇ- വീസ, വീസ ഓണ്‍ അറൈവല്‍ സംവിധാനങ്ങള്‍ വഴിയായി യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനുള്ള സൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights – 16 countries allow visa-free entry to Indian passport holders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here