Advertisement

തൃശൂരിൽ 594 പേർക്ക് കൂടി കൊവിഡ്; 240 പേർക്ക് രോഗമുക്തി

September 26, 2020
Google News 1 minute Read

തൃശൂർ ജില്ലയിൽ 594 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. ഇതിൽ 589 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. എട്ട് പേരുടെ ഉറവിടം വ്യക്തമല്ല. 240 പേർ രോഗമുക്തരായതായും ജില്ലാ ഭരണകൂടം അറിയിച്ചു.

പത്ത് ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രന്റ് ലൈൻ വർക്കർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവന്ന മൂന്ന് പേർക്കും വിദേശത്തു നിന്ന് വന്ന രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസിന് മുകളിൽ പ്രായമുള്ള 37 പുരുഷൻമാരും 43 സ്ത്രീകളും 10 വയസിന് താഴെ 26 ആൺകുട്ടികളും 5 പെൺകുട്ടികളുമുണ്ട്.

Read Also :പാലക്കാട് 547 പേർക്ക് കൂടി കൊവിഡ്; 230 പേർക്ക് രോഗമുക്തി

ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4135 ആയി. തൃശൂർ സ്വദേശികളായ 111 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11,392 ആണ്. അസുഖബാധിതരായ 7146 രോഗമുക്തരായി ആശുപത്രി വിട്ടു.

Story Highlights Covid 19, Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here