‘വീഡിയോ പകർത്തുന്നതിന് മുൻപ് കേട്ടാൽ അറയ്ക്കുന്ന തെറി വിളിച്ചു; ചെയ്തതിൽ തെറ്റുണ്ടെന്ന് കരുതുന്നില്ല’: ഭാഗ്യലക്ഷ്മി

വീഡിയോ പകർത്തുന്നതിന് മുൻപ് ഡോ. വിജയ്. പി. നായർ കേട്ടാൽ അറയ്ക്കുന്ന തെറി വിളിച്ചുവെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അത് എവിടെയും പറയാൻ പറ്റില്ല. അത്രയ്ക്ക് മോശമായാണ് അയാൾ സംസാരിച്ചത്. തങ്ങൾ ചെയ്തതിൽ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും ഭാഗ്യലക്ഷ്മി ട്വന്റിഫോറിന്റെ ന്യൂസ് നൈറ്റ് ചർച്ചയിൽ പറഞ്ഞു.

സിനിമയിൽ ആരെ കുറിച്ചും പല അഭിപ്രായങ്ങളും ഉയരും. അതെല്ലാം യൂട്യൂബ് ചാനൽ തുടങ്ങി വിളിച്ചു പറയുകയാണോ ചെയ്യുന്നത്? അയാൾ പറയുന്നതൊന്നും അശ്ലീലമാണെന്ന് സമ്മതിക്കുന്നില്ല. പണമുണ്ടാക്കാൻ അധ്വാനിക്കുകയാണ് വേണ്ടത്. ഇയാളുടെ പ്രതികരണത്തിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് മുന്നേറാനാണ് തീരുമാനമെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

Read Also :സമൂഹ മാധ്യമങ്ങളിൽ അശ്ലീല പ്രചാരണം; ഡോ. വിജയ്.പി.നായർക്കെതിരെ കേസെടുത്തു

സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ വിജയ്.പി.നായർക്കെതിരെ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയിരുന്നു. ആക്ടിവിസ്റ്റ് ദിയ സന, ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കലും പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധത്തിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ ലൈവായി നൽകുകയും ചെയ്തു. സംഭവത്തിൽ വിജയ്. പി. നായർക്കെതിരെ കേസെടുത്തിരുന്നു.

Story Highlights Bhagyalakshmi, Dr.Vijay P Nair

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top